Kerala
ന്യൂഡൽഹി: ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോർജ് കുര്യൻ. കോൺഗ്രസ് നിയോഗിച്ച ആളായതുകൊണ്ട് മാത്രമാണ് വിളിച്ചതെന്നും ജോർജ് കുര്യൻ പറഞ്ഞു.
ശശി തരൂരിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. അത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബോധ്യമാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്രത്തിന്റെ വികസനം മറയ്ക്കാൻ കേരളത്തിൽ ഇരു മുന്നണികളും ചർച്ച വഴി മാറ്റുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
കേരളത്തിൽ സ്വർണക്കൊള്ളയും ഗർഭക്കൊള്ളയും ചർച്ച ചെയ്യുകയാണ്. സംസ്ഥാനത്തെ സർവ വികസനവും കേന്ദ്രത്തിന്റേതാണ്. മുഖ്യമന്ത്രിയുടെ അവകാശ വാദം പൊളിക്കുമെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
Kerala
തൃശൂര്‍: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കുട്ടികൾ ഗണഗീതം പാടിയതിൽ തെറ്റില്ലെന്നും ഇത് വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള സിപിഎം ശ്രമമാണ് ഗണഗീത വിവാദം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആര്‍എസ്എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ? കുട്ടികള്‍ അത് പാടിയതില്‍ തെറ്റില്ല. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
കോണ്‍ഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്നു പറഞ്ഞ ജോര്‍ജ് കുര്യന് തനിക്ക് ഗണഗീതം പാടാന്‍ അറിയില്ലെന്നും ശാഖയില്‍ പോയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുയർത്തിയിരുന്നു. കൂടാതെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാക്കാൻ പോകുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു തന്നിരുന്നതായും ജോർജ് കുര്യൻ പറഞ്ഞു.
കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റ് സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ശ്രീ ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു.
വിമാന യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഈ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്കും റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനും ജോർജ് കുര്യൻ നന്ദി അറിയിച്ചു.
Kerala
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിലെ കരിക്കുലം തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
നിർദേശങ്ങൾ കേന്ദ്രം നൽകും. കരിക്കുലം തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഉണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം വേഗത്തിൽ ദേശീയ നയം നടപ്പിലാക്കി. വൈസ് ചാൻസിലർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഒപ്പു വെച്ചതോടെ പിഎം ശ്രീയിലെ തടസങ്ങൾ നീങ്ങിയെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
നേരത്തെ. പിഎം ശ്രീ പദ്ധതിയിൽ സിപിഎമ്മിനെയും സിപിഐയെയും വിമർശിച്ച് ജോർജ് കുര്യൻ രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ സിപിഎമ്മും സിപിഐയും ഒത്തു കളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എത്രയൊക്കെ ശ്രമിച്ചാലും അയ്യപ്പൻ വിടില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.
District News
വൈപ്പിൻ: മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കരയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം കടലിലെ മത്സ്യബന്ധന ദൂരപരിധി പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഞാറക്കലിൽ കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യമേഖലയിൽ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിട്ടുള്ള വികസന പദ്ധതികൾ യാഥാർഥ്യമാകണമെങ്കിൽ താഴെത്തലത്തിലുള്ളവർ വരെ പദ്ധതികളിൽ പങ്കാളികളാകണം. ഇതിനായി മത്സ്യമേഖലയിലെ കർമപരിപാടികളെല്ലാം ഇനി അവരെകൂടി ഉൾപ്പെടുത്തിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
മത്സ്യമേഖലയിലുള്ളവർക്കുള്ള കിസാൻ കാർഡ് ട്രാൻസ്പോണ്ടറുകൾ തുടങ്ങിയവയുടെ വിതരണവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
Kerala
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. രാജ്ഭവനിൽ എന്ത് വേണമെന്ന് ഗവർണറും ക്ലിഫ് ഹൗസിൽ എന്ത് വേണമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ എന്ത് വേണമെന്ന് ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു.
ഭാരതാംബ ആരാണെന്ന് സൈനികരോട് ചോദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചത്.
ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.